ന്യുഡൽഹി: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പൂർണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്‍റെ നിഷ്ക്രിയത്വമാണ് മരണങ്ങൾ വർധിക്കാനുള്ള കാരണമെന്നാണ് ഹർജിക്കാരുടെ വാദം. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെടുന്ന ബെഞ്ച് വാദം കേൾക്കും.
ബിഹാറിലെ മസ്തിഷ്കജ്വരം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും - ബിഹാറിലെ മസ്തിഷ്കജ്വരം :
കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്
ബിഹാറിലെ മസ്തിഷ്കജ്വരം : പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പ്രധാനമായും പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവുമാണ് രോഗകാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് കൂടുതലും മരിക്കുന്നതെന്നും വിലയിരുത്തപെടുന്നു. അതേസമയം ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.