ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. സംഭവത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി . ക്രമസമാധാന പ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസാണ് . ഡൽഹിയിലേക്ക് ആർക്കൊക്കെ കടക്കാം എന്നതിൽ തീരുമാനമെടുക്കേണ്ടതും ഡൽഹി പൊലീസാണ്. കർഷകരുടെ ട്രാക്‌ടർ റാലിയിൽ പൊലീസിന് ഉചിതമായ നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു . ജനുവരി 20ന് വീണ്ടും ഹർജിയിൽ വാദം കേൾക്കും.
ട്രാക്‌ടർ റാലിയിൽ ഇടപെടാനില്ല; പൊലീസിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി
ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി
ട്രാക്‌ടർ റാലിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
അതേസമയം, ജനുവരി 26 ലെ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോവാന്‍ കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Last Updated : Jan 18, 2021, 12:37 PM IST