ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്ക് പ്രകാരം ഞായറാഴ്ച രാവിലെ 9 ന് 350 (തീവ്ര വിഭാഗം) എന്ന തോതിലാണ് വായു നിലവാരസൂചിക രേഖപ്പെടുത്തിയത്. തീവ്രവിഭാഗത്തിലാണ് മലിനീകരണ തോത് തുടരുന്നത്.
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം - Sunny morning in Delhi
തീവ്രവിഭാഗത്തിലാണ് മലിനീകരണ തോത് തുടരുന്നത്
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം
കുറഞ്ഞ താപനില, കാറ്റിലെ വേഗതകുറവ്, ഉയർന്ന ആർദ്രത എന്നിവയാണ് എക്യുഐയിൽ ഇടിവുണ്ടാകാൻ കാരണം. എക്യുഐ അഥവാ വായു നിലവാര സൂചികയെന്നത് പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ നല്ലതായാണ് കണക്കാക്കുന്നത്. 50-100 തൃപ്‌തികരം, 101-200 മിതത്വമുള്ളത്, 201-300 മോശം, 301-400 വളരെ മോശം, 401-500 തീവ്രം എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, ഡല്‍ഹിയിലെ അന്തരീക്ഷ താപനില 7 ഡിഗ്രി സെൽഷ്യസാണ്.