കേരളം

kerala

ETV Bharat / bharat

സണ്ണി ഡിയോൾ ബിജെപി സ്ഥാനാർഥിയാകുമോ ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി - അമിത് ഷാ

അമിത് ഷായുമായി വെറുതെ കൂടിക്കാഴ്ച്ച നടത്തിയതാണെന്നാണ് സണ്ണി ഡിയോൾ പറഞ്ഞത്.

അമിത് ഷായും സണ്ണി ഡിയോളും

By

Published : Apr 21, 2019, 8:13 AM IST

ചണ്ഡീഗഡ് : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബോളിവുഡ് നടന്‍ സണ്ണി ഡിയോളും കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ മൂന്ന് മണ്ഡലങ്ങളിലേക്കുളള സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ഷാ - ഡിയോൾ കൂടിക്കാഴ്ച്ച. ഡിയോൾ അമൃത്സറിൽ ബിജെപി സ്ഥാനാർഥിയാകും എന്ന സൂചനകൾക്കിടെയാണ് കൂടിക്കാഴ്ച. പൂനെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച .

"മത്സരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേട്ടു. അമിത്ഷായെ വെറുതെ കണ്ടതാണ് . ഒരു ചിത്രവും എടുത്തു അത്രയേ ഉള്ളൂ '' എന്നാണ് കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തയോട് ഡിയോൾ പ്രതികരിച്ചത്.
അതേസമയം മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും അവര്‍ സംസാരിച്ച വിഷയം അറിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് യോഗേഷ് ഗോഖെവാലെ പറഞ്ഞു.

ABOUT THE AUTHOR

...view details