കേരളം

kerala

ETV Bharat / bharat

സുനന്ദ പുഷ്കര്‍ ദുരൂഹമരണം; വാദം ഈ മാസം 21ന് തുടങ്ങും

വിഷാദരോഗത്തിനുളള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്. ഡൽഹി ലീലാ ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനന്ദ പുഷ്കര്‍

By

Published : Feb 4, 2019, 7:38 PM IST

സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിന്‍റെ വാദം ഈ മാസം 21ന് ഡൽഹി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നേരത്തെ കേസ് പരിഗണിച്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹര്‍ജിയും കോടതി തളളി. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. വിഷാദരോഗത്തിനുളള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്.

ഡൽഹിയിലെ ലീലാ ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷേ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 14 നാണ് ഡൽഹി പൊലീസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details