അമൃത്‌സര്‍:പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ മകന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. നിയമവിരുദ്ധമായ വിദേശ ആസ്‌തിയുമായി ബന്ധപ്പെട്ട കേസിലാണ് ഒക്‌ടോബര്‍ 27ന് രണീന്ദര്‍ സിങിനെ ഹാജരാകാനായി ഇഡി വിളിപ്പിച്ചിരിക്കുന്നത്.
അമരീന്ദര്‍ സിങിന്‍റെ മകന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്
നിയമവിരുദ്ധമായ വിദേശ ആസ്‌തിയുമായി ബന്ധപ്പെട്ട കേസില്‍ രണീന്ദര്‍ സിങിനോട് ഒക്‌ടോബര്‍ 27ന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം.
അമരീന്ദര്‍ സിങിന്‍റെ മകന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്
ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് ലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ സമന്‍സ്. ആല്‍പൈന്‍ രാജ്യങ്ങളില്‍ നികേഷപമുണ്ടെന്ന് ആദായനികുതി വകുപ്പിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രണീന്ദര്‍ സിങിനെതിരെ കേസ് ഫയല്‍ ചെയ്‌തത്. സമന്‍സ് ലഭിച്ചുവെന്നും നിയമ നടപടി ക്രമങ്ങള്‍ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുമെന്ന് രണീന്ദര്‍ സിങിന്‍റെ അഭിഭാഷകന്‍ ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.