കേരളം

kerala

ETV Bharat / bharat

വേനൽക്കാലത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ അഞ്ച് വഴികള്‍

ശരിയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒരുപരിധിവരെ തടയാം.

health tips

By

Published : Apr 29, 2019, 1:35 PM IST

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ വെല്ലുവിളി നേരിടുന്ന കാലമാണ് വേനൽകാലം. നിർജലീകരണം, തലവേദന, മലബന്ധം, വയറിളക്കം, തലകറക്കം എന്നീ രോഗങ്ങൾ ഈ സമയത്ത് പിടിപ്പെടാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഈ ആരോഗ്യ പ്രശന്ങ്ങൾ ഒരു പരിധി വരെ നിയന്തിക്കാൻ സാധിക്കും. വേനൽകാലത്ത് ശാരീരിക ഊർജ്ജം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമം ശീലിക്കേണ്ടത് പ്രധാനമാണ്. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്തുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കുന്നു.

കാലവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിന് ആവശ്യമായ ആഹാരങ്ങളിലും മാറ്റം വരാം. വേഗത്തിൽ ദഹിക്കുന്ന ലഘു ഭക്ഷണങ്ങളാണ് ഈ സമയത്ത് നല്ലത്.

നിങ്ങൾക്ക് വേനൽക്കാലത്ത് അടിക്കടി അസുഖങ്ങൾ വരികയും ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നത് ചെറിയ അശ്രദ്ധകള്‍ കൊണ്ടാകാം.

1. കനത്ത ചൂടിൽ പുറത്ത് പോയ ശേഷം ഉടനെ തണുത്ത വെള്ളം കുടിക്കാതിരിക്കുക
നമ്മുടെ മാതാപിതാക്കളും മുതിർന്നവരും വേനൽകാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിൽ പലപ്പോഴും വിസമ്മതം കാണിക്കാറുണ്ട്. കൂടുതലായും ചൂടുള്ള സമയത്ത് പുറത്തുപോയി വന്ന ഉടൻ. ഈ ഉത്കണ്ഠ വെറുതെയല്ല. വെയിലിൽ നിന്ന് വന്ന ഉടന്‍ തണുത്ത വെള്ളം കുടിക്കുന്നത് ശാരീരിക വ്യവസ്ഥയ്ക്ക് ആഘാതം ഏൽപ്പിക്കും. ദഹന പ്രക്രിയയെ താറുമാറാക്കാനും തൊണ്ട വേദനക്കും ഇത് കാരണമാകാം.

2. കഫീൻ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും. ചൂട് കാലത്ത് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

3. പുറത്ത് നിന്നുള്ള മധുര പാനീയങ്ങൾ കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക
കടയിൽ നിന്ന് വാങ്ങുന്ന ശീതളപാനീയങ്ങൾ അമിത മധുരത്തോട് കൂടിയവയാകാൻ സാധ്യതയേറെയാണ്. എനർജി ഡ്രിങ്കുകളും മറ്റും അല്പ സമയത്തേക്ക് ഊർജം നൽകുന്നവയാണ്. ഇവ കുടിക്കുന്നത് പിന്നീട് ശാരീരിക ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും. പ്രകൃതിദത്ത പാനീയങ്ങളാണ് വേനല്‍ക്കാലത്ത് ഉത്തമം.

4. അനാരോഗ്യപരമായ ഡയറ്റുകൾ പരീക്ഷിക്കാതിരിക്കുക.
വേനൽകാലത്ത് പുതിയ ഡയറ്റുകൾ പരീക്ഷിക്കുന്നത് പലരിലും കണ്ട് വരുന്ന പ്രവണതയാണ്. "സമ്മർ ബോഡി" എന്നത് യുവാക്കൾക്കിടയിൽ ഇന്ന് ട്രെന്‍റാണ്. ഉടനടി ഭാരം കുറയ്ക്കാനായി അനാരോഗ്യപരമായ ഡയറ്റുകൾ പിന്തുടരുന്നതും അശാസ്ത്രീയമായ വ്യായാമങ്ങളിലേർപ്പെടുന്നതും വേനലിൽ ഉചിതമല്ല.

5. മുട്ട, മീൻ, ഇറച്ചി എന്നിവ ഒഴിവാക്കേണ്ടതില്ല
മുട്ട, മീൻ, കോഴി ഇറച്ചി എന്നിവ ശരീരത്തിന്‍റെ ചൂട് വര്‍ദ്ധിപ്പിക്കും. അതിനാൽ വേനല്‍ക്കാലത്ത് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഇത് തെറ്റാണ്. ഈ ഭക്ഷ്യ പദാർത്ഥങ്ങൾ കൊഴുപ്പ് കുറഞ്ഞവയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ലീൻ പ്രോട്ടീൻ ശരീര ഭാരം നിലനിർത്തുന്നതിൽ പ്രധാനമാണ്. മട്ടണ്‍, ബീഫ്, പോർക്ക് തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ വേനൽക്കാലത്ത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.

വേനൽകാലത്തെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്.

ABOUT THE AUTHOR

...view details