ന്യൂഡൽഹി:ജെഎൻയു ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിനും എയിംസ് ട്രോമ സെന്‍ററിനും പുറത്ത് വിദ്യാർഥികൾ ഒത്തുകൂടി. ഇന്നലെയാണ് ജെഎൻയുവിൽ മുഖംമൂടിധാരികളായ ഒരു സംഘം വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. അതേ സമയം ജെഎൻയു പ്രധാന കവാടത്തിന് മുന്നിൽ വിദ്യാർഥികളുടെ സമരം തുടരുകയാണ്. അക്രമത്തിൽ 18 വിദ്യാർഥികളെയാണ് എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡൽഹി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിനും എയിംസ് ട്രോമ സെന്‍ററിനും പുറത്ത് വിദ്യാർഥികൾ പ്രതിഷേധിക്കുന്നു
ജെഎൻയു പ്രധാന കവാടത്തിന് മുന്നിൽ വിദ്യാർഥികളുടെ സമരം തുടരുകയാണ്. ജയ് ഭീം, ഭീം ആർമി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമായാണ് എയിംസിന് മുന്നിൽ പ്രതിഷേധം.
ഡൽഹി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിനും എയിംസ് ട്രോമ സെന്‍ററിനും പുറത്ത് വിദ്യാർഥികൾ പ്രതിഷേധിക്കുന്നു
ജയ് ഭീം, ഭീം ആർമി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമായി എയിംസിന് മുന്നിലും പ്രതിഷേധം തുടരുന്നുണ്ട്. ജെഎൻയു ഭരണസമിതിയും രാഷ്ടീയ സാമൂഹിക രംഗത്തുള്ളവരും സംഭവത്തെ അപലപിക്കുകയും അക്രമം അഴിച്ച് വിട്ടവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. കോൺഗ്രസ് വിദ്യാർഥി സംഘടന രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു.
Last Updated : Jan 6, 2020, 7:07 AM IST