ചണ്ഡിഗഡ്: സംസ്ഥാനത്തെ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും അന്തിമ പരീക്ഷ ഇല്ലാതെ സ്ഥാന കയറ്റം നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിലാണ് തിരുമാനം. സ്കൂളുകൾ തുറന്നാൽ ഉടൻ ഈ വിദ്യാർഥികൾക്കെല്ലാം അടുത്ത ക്ലാസുകളിൽ ചേരാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിൽ ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാതെ സ്ഥാനക്കയറ്റം - പത്താം ക്ലാസ് പരീക്ഷ
പത്താം ക്ലാസ് വിദ്യാർഥികളുടെ സയൻസ് പരീക്ഷ പിന്നീട് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹരിയാനയിൽ ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാതെ സ്ഥാനകയറ്റം
പത്താം ക്ലാസിലെ സയൻസ് പരീക്ഷ നടന്നിട്ടില്ലെന്നും അതിനാൽ മറ്റ് വിഷയങ്ങളിൽ ലഭിച്ച ശരാശരി മാർക്കിന്‍റെ അടിസ്ഥാനത്തിൽ പതിനൊന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലോക് ഡൗണിന് ശേഷം സയൻസ് പരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.