കേരളം

kerala

By

Published : Jan 18, 2020, 8:09 PM IST

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത് എസ്എഫ്ഐ സുപ്രീം കോടതിയില്‍

നിയമം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു

SUPREME COURT  Students' Federation of India  CAA  NRC, NPR  പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് എസ്.എഫ്.ഐ സുപ്രീം കോടതിയില്‍  പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് എസ്.എഫ്.ഐ സുപ്രീം കോടതിയില്‍  എസ്.എഫ്.ഐ
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് എസ്.എഫ്.ഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത് എസ്എഫ്ഐ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. 1920ലെ പാസ്‌പോർട്ട് എൻട്രി ഇൻ ടു ഇന്ത്യ ആക്ട് , 1946ലെ ഫോറിനേഴ്‌സ് ആക്ട് എന്നിവയില്‍ ഇളവ് അനുവദിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അധികാര പരിധിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയില്‍ എസ്എഫ്ഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരനേയും പൗരന്മാരല്ലാത്തവരേയും വേർതിരിച്ചറിയാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ ഏറെ ദുരിതമനുഭവിക്കുന്നത് വിദ്യാര്‍ഥികളാണെന്നും ഹര്‍ജിയില്‍ പറയുന്നു. പഠനം പൂർത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി പദ്ധതികളെ ഈ നിയമം ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details