പൗരത്വ ഭേദഗതി നിയമം; അസമിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നു - പൗരത്വ ഭേദഗതി നിയമം
മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്‍റെ ബഹുസ്വരത തകര്‍ക്കുമെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി
ഗുവാഹത്തി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധം ആരംഭിച്ചു. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റി, ഗുവാഹത്തി യൂണിവേഴ്‌സിറ്റി, അസം വിമൻസ് യൂണിവേഴ്‌സിറ്റി, അസം അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, ദിബ്രുഗഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളിലാണ് ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്‍റെ ബഹുസ്വരത തകര്‍ക്കുമെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. യങ് ഇന്ത്യ എന്ന ബാനറിൽ രണ്ടു ദിവസങ്ങളിലായി വിദ്യാർഥികൾ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്.