ചെന്നൈ: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 700 ഓളം മത്സ്യത്തൊഴിലാളികളെ ഉടൻ തന്നെ തിരിച്ചെത്തിക്കുമെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു. മത്സ്യബന്ധനത്തിനായി കരാർ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള 700 ഓളം മത്സ്യത്തൊഴിലാളികൾ ഇറാനിലേക്ക് പോയത്. കൊവിഡ് പടർന്ന് പിടിച്ചതോടെ നാട്ടിലേക്ക് മടങ്ങിവരാനാകാതെ മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ഉടൻ തിരിച്ചെത്തിക്കുമെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ - തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ
മത്സ്യബന്ധനത്തിനായി കരാർ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള 700 ഓളം മത്സ്യത്തൊഴിലാളികൾ ഇറാനിലേക്ക് പോയത്.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ഉടൻ തന്നെ തിരിച്ചെത്തിക്കും; തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ
എന്നാൽ കപ്പൽ മാർഗം മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടി തുറമുഖത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ജയകുമാർ പറഞ്ഞു. അതേസമയം ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പൽ ബുധനാഴ്ച ബന്ദർ അബ്ബാസിൽ എത്തി. ഇന്ത്യൻ പൗരന്മാരുമായുള്ള മടക്ക യാത്ര വ്യാഴാഴ്ചയാണ്.