കേരളം

kerala

ETV Bharat / bharat

അരുണാചലില്‍ ഭൂകമ്പം

അലോഗിന് സമീപമുള്ള പ്രദേശമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം

അരുണാചലില്‍ ഭൂകമ്പം

By

Published : Apr 24, 2019, 4:18 AM IST

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂകമ്പം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തലസ്ഥാനമായ ഇറ്റാനഗിന് തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരുന്നു ഭൂകമ്പം കൂടുതലായും അനുഭവപ്പെട്ടത്.

അലോഗിന് സമീപമുള്ള പ്രദേശമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് നിഗമനം. ടിബറ്റിലും സമാനമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മ്യാന്‍മര്‍ ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. 1.2 മില്യണാണ് ഇവിടത്തെ ജനസംഖ്യ.

ABOUT THE AUTHOR

...view details