ചെന്നൈ:സംസ്ഥാനത്തെ കൊവിഡ് ബാധിതരോട് ജാതിയുടെയോ മതത്തിന്‍റെ പേരിലുള്ള തരം തിരിവ് കാണിക്കരുതെന്ന് ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ. എല്ലാ രോഗികൾക്കും ചികിത്സ ഉറപ്പാക്കി ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും എം.കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടു.
കൊവിഡ് രോഗികളെ ജാതിയും മതവും നോക്കി വേര്‍തിരിക്കരുത്: എം.കെ സ്റ്റാലിൻ
കൊറോണ വൈറസ് വിദേശത്ത് നിന്ന് വന്ന സമ്പന്നരാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന പളനിസ്വാമിയുടെ പ്രസ്താവനയെ പരാമർശിക്കുകയായിരുന്നു സ്റ്റാലിൻ.
കൊറോണ വൈറസ് വിദേശത്ത് നിന്ന് വന്ന സമ്പന്നരാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന പളനിസ്വാമിയുടെ പ്രസ്താവനയെ പരാമർശിച്ചായിരുന്നു സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള നർമ്മം അവസാനിപ്പിച്ച് വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ധാരാളം കൊറോണ വൈറസ് ഡയഗ്നോസ്റ്റിക് പരിശോധന നടത്താനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും സ്റ്റാലിൻ പളനിസ്വാമിയോട് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കൊറോണ വൈറസ് വിഷയം താൻ രാഷ്ട്രീയവത്കരിക്കുകയല്ലെന്നും പ്രതിപക്ഷ നേതാവ് സ്റ്റാലിൻ പറഞ്ഞു.