കേരളം

kerala

ETV Bharat / bharat

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ കൊന്നു കുഴിച്ചു മൂടി - കൊലപാതകം

ആദ്യ ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനോടൊപ്പം ഭാര്യ കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് പിന്നില്‍.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ കൊന്നു കുഴിച്ചു മൂടി

By

Published : Oct 26, 2019, 8:29 PM IST

ലക്‌നൗ: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ കൊന്നു കുഴിച്ച് മൂടി. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനോടൊപ്പം ഭാര്യ കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ആഗ്ര സ്വദേശി മനോജിനെയാണ് കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാനില്ലെന്ന അമ്മ മായ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംഭവം പുറത്ത് വന്നത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ കൊന്നു കുഴിച്ചു മൂടി

ABOUT THE AUTHOR

...view details