ഉരുക്ക് നിര്‍മ്മാണ ശാലയില്‍ സ്ഫോടനം: രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക് - ഉരുക്കു നിര്‍മ്മാണം
ഉരുക്കിയ ലോഹം കൊണ്ടുവന്ന ട്രെയിനില്‍ നിന്നാണ് സ്ഫോടനം നടന്നത്.
സ്ഫോടനം
യുകെയിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോര്‍ട്ട് ടാല്‍ബോട്ട് പ്ലാന്‍റിന് സമീപത്താണ് സ്ഫോടനം നടന്നത്. ഉരുക്കിയ ലോഹം കൊണ്ടുവന്ന ട്രെയിനില്‍ നിന്നാണ് സ്ഫോടനം നടന്നതെന്ന് ടാറ്റാ സ്റ്റീല്‍ അധികൃതര്‍ അറിയിച്ചു.