ന്യൂഡൽഹി: റേഷൻ നൽകുന്നതിന് റേഷൻ കാർഡുകൾക്ക് പുറമെ മറ്റ് അംഗീകൃത രേഖകളും സ്വീകരിക്കാമെന്ന് സുപ്രീം കോടതി. വിഷയം സംസ്ഥാന സർക്കാരുകളെ അറിയിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് സുപ്രീം കോടതി നിർദേശം നൽകി.
റേഷൻ നൽകുന്നതിന് മറ്റ് അംഗീകൃത രേഖകളും സ്വീകരിക്കാമെന്ന് സുപ്രീം കോടതി - സുപ്രീം കോടതി
വിഷയം സംസ്ഥാന സർക്കാരുകളെ അറിയിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് സുപ്രീം കോടതി നിർദേശം നൽകി
സുപ്രീം കോടതി
റേഷൻ കാർഡുകൾ ഇല്ലാത്ത നിർധനരായ ആളുകൾക്ക് റേഷൻ നൽകിക്കൊണ്ട് പൊതു വിതരണ സംവിധാനം (പിഡിഎസ്) സാർവത്രികമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും സുപ്രീം കോടതി അറിയിച്ചു. എന്നാൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകളാണ് എടുക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു.