കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം; മഹാരാഷ്ട്രയിൽ ഏകകക്ഷി ഭരണമല്ലെന്ന് അജിത് പവാർ

പൗരത്വ നിയമത്തിനെതിരെ പ്രമേയങ്ങൾ പാസാക്കിയ സംസ്ഥാനങ്ങളിൽ ഏക കക്ഷി സർക്കാരാണ് അധികാരത്തിലുള്ളത്. എന്നാൽ മഹാരാഷ്ട്രയിലേത് ഏകകക്ഷി ഭരണമല്ലെന്ന് അജിത് പവാർ

anti-CAA resolution  Citizenship Amendment Act  Maharashtra government  National Register of Citizens  അജിത് പവാർ  പൗരത്വ ഭേദഗതി  പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം  മഹാരാഷ്ട്ര
പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം; മഹാരാഷ്ട്രയിൽ ഏകകക്ഷി ഭരണമല്ലെന്ന് അജിത് പവാർ

By

Published : Jan 28, 2020, 4:35 PM IST

മുംബൈ: കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയങ്ങൾ പാസാക്കിയത് ഏക കക്ഷി സർക്കാർ ഭരിക്കുന്നതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. എന്നാൽ മഹാരാഷ്ട്രയിലെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സി‌എ‌എയും എൻ‌ആർ‌സിയും കാരണം സംസ്ഥാനത്ത് ആർക്കും പ്രശ്‌നമുണ്ടാകരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിലപാട്. തനിക്കും ഇതേ അഭിപ്രായമാണുള്ളതെന്നും അജിത് പവാര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളും തിങ്കളാഴ്ച നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

ABOUT THE AUTHOR

...view details