ഹൈദരാബാദ്: ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്‍റ് ഡയറക്ടർ ഗോവിന്ദ് സിങ്ങിന് നിർദേശം നൽകി.
ശ്രീശൈലം തീപിടിത്തം; മരണം ഒൻപതായി - ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്‍റ്
തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്‍റ് ഡയറക്ടർ ഗോവിന്ദ് സിങ്ങിന് നിർദേശം നൽകി.
ശ്രീശൈലം
കൂടുതൽ വായിക്കുക:ശ്രീശൈലം ജലവൈദ്യുത നിലയത്തിലെ തീപിടിത്തം; രക്ഷാ പ്രവർത്തനം തുടരുന്നു
നടപടികൾ വിലയിരുത്താൻ കുർണൂല്‍ കലക്‌ടർ ഷർമാൻ, മന്ത്രി ജഗദീഷ് റെഡ്ഡി തുടങ്ങിയവർ സ്ഥലത്തെത്തി. പവർ സ്റ്റേഷന്‍റെ ആദ്യ യൂണിറ്റിലാണ് അപകടമുണ്ടായതെന്നും നാല് പാനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു.
Last Updated : Aug 21, 2020, 5:10 PM IST