ന്യൂഡൽഹി:ചൈനയിൽ നിന്ന് 14 ടൺ മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിൽ എത്തിച്ചതായി സ്‌പൈസ് ജെറ്റ്. ചൈനയിലെ ഗ്വാങ്‌ഷൗവിൽ നിന്ന് ഡൽഹിയിലേക്ക് മെഡിക്കൽ സാമഗ്രികൾ എത്തിച്ചതായി എയർലൈൻ അറിയിച്ചു. ബുധനാഴ്ച രാവിലെ 10: 30 ന് ഗ്വാങ്‌ഷൗവിലേക്ക് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട ചരക്ക് വിമാനം ചരക്കുമായി രാത്രി 8:20ന് കൊൽക്കത്തയിൽ തിരിച്ചെത്തിയതായി എയർലൈൻ അറിയിച്ചു.
ചൈനയിൽ നിന്ന് 14 ടൺ മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലെത്തിച്ച് സ്‌പൈസ് ജെറ്റ് - medical supplies from China
ബുധനാഴ്ച രാവിലെ 10: 30 ന് ഗ്വാങ്‌ഷൗവിലേക്ക് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട ചരക്ക് വിമാനം ചരക്കുമായി രാത്രി 8:20ന് കൊൽക്കത്തയിൽ തിരിച്ചെത്തിയതായി എയർലൈൻ അറിയിച്ചു.
സ്‌പൈസ് ജെറ്റ്
തുടർന്ന് ബി 737 വിമാനം കൊൽക്കത്തയിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെട്ട് രാത്രി 11: 15 ന് ഡൽഹിയിലെത്തി. മരുന്നുകളും സംരക്ഷണ ഉപകരണങ്ങളും ഉൾപ്പെടെ 14 ടൺ മെഡിക്കൽ സാമഗ്രികൾ കൊണ്ടുവന്നതായി എയർലൈൻ അധികൃതർ അറിയിച്ചു.
രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം 651 ലധികം വിമാനങ്ങളിൽ സ്‌പൈസ് ജെറ്റ് ഇതുവരെ 4,750 ടൺ ചരക്ക് ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ 233 എണ്ണം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളാണ്.