കേരളം

kerala

ETV Bharat / bharat

അനുരാഗ് ഠാക്കൂറിനെ വെല്ലുവിളിച്ച് അസറുദ്ദീന്‍ ഒവൈസി - അമിത് ഷാ

നിങ്ങളുടെ പ്രസ്താവനകള്‍ എന്‍റെ ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുകയില്ല. കാരണം ഞങ്ങളുടെ അമ്മമാരും സഹോദരിമാരും നിരത്തുകളിലാണ്, രാജ്യത്തെ രക്ഷിക്കാന്‍.

Owaisi challenges Anurag Thakur  Owaisi on Anurag Thakur's remarks  Anurag Thakur's remarks  Owaisi slams Anurag Thakur  അസറുദ്ദീന്‍ ഒവൈസി പുതിയ വാര്‍ത്തകള്‍  അനുരാഗ് ഠാക്കൂര്‍ പുതിയ വാര്‍ത്തകള്‍  ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന  അമിത് ഷാ  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്
അനുരാഗ് ഠാക്കൂറിനെ വെല്ലുവിളിച്ച് അസറുദ്ദീന്‍ ഒവൈസി

By

Published : Jan 29, 2020, 11:04 AM IST

മുംബൈ:വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെ വെല്ലുവിളിച്ച് എഐഐഎം മേധാവി അസറുദ്ദീന്‍ ഒവൈസി.

അനുരാഗ് ഠാക്കൂറിനെ വെല്ലുവിളിച്ച് അസറുദ്ദീന്‍ ഒവൈസി

അനുരാഗ് ഠാക്കൂറിനെ ഞാന്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ എന്നെ വെടിവെച്ചുകൊല്ലുന്ന ഒരു സ്ഥലം ഇന്ത്യയില്‍ വ്യക്തമാക്കണം. ഞാന്‍ അവിടെ വരാന്‍ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവനകള്‍ എന്‍റെ ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുകയില്ല. കാരണം ഞങ്ങളുടെ അമ്മമാരും സഹോദരിമാരും നിരത്തുകളിലാണ്, രാജ്യത്തെ രക്ഷിക്കാന്‍. ഒവൈസി പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലാണ് കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. പ്രവര്‍ത്തകര്‍ ഇതേറ്റ് വിളിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഠാക്കൂറിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

പ്രസംഗത്തില്‍ കേന്ദ്രമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 30ന് ഉച്ച വരെയുള്ള സമയത്തിനുള്ളില്‍ മറുപടി നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശം. ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ABOUT THE AUTHOR

...view details