റാഞ്ചി : ജാർഖണ്ഡിലെ 1,200 കുടിയേറ്റ തൊഴിലാളികളുമായി തെലങ്കാനയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വെള്ളിയാഴ്ച രാത്രി റാഞ്ചിയിലെ ഹതിയ സ്റ്റേഷനിൽ എത്തി. രാത്രി 11.15 ന് ട്രെയിൻ ഹതിയ സ്റ്റേഷനിൽ എത്തിയ ശേഷം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണ പാക്കറ്റുകളും പൂക്കളും നൽകി.
തെലങ്കാനയില്‍ നിന്നുള്ള ട്രെയിന്‍ റാഞ്ചിയില്‍ എത്തി - migrant
1200 തൊഴിലാളികളാണ് തെലങ്കാനയില്‍ നിന്ന് പുറപ്പെട്ട ട്രെയിനില്‍ യാത്ര ചെയ്തത്.
ജാര്‍ഖണ്ഡ് സ്വദേശികളുമായുള്ള ട്രെയിന്‍ റാഞ്ചിയില്‍ എത്തി
ഹാൻഡ് സാനിറ്റൈസറുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ മാസ്ക് ധരിച്ചിട്ടുണ്ട്. റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ റായ് മഹിമാപത് റേ, സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌പി ) അനിഷ് ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സർക്കാർ വകുപ്പ് ജീവനക്കാരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.