ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു. എസ് പി ഒ ഖുശ്ബു ജാനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടേമുക്കാലോടെ വെഹിലിലുള്ള ഖുശ്ബുവിന്‍റെ വീടിനു മുന്നിൽ വെച്ചാണ് വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഷോപിയാനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു - വനിതാ പൊലീസ് ഉദ്യോഗസ്ഥ
വീടിനു മുന്നിലെത്തിയാണ് ഭീകരർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥ ഖുശ്ബു ജാനുവിന് നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം
ഗുരുതരമായ പരിക്കേറ്റാണ് ഖുശ്ബുവിനുണ്ടായത്. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും അവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുളളയും മരണത്തിൽ അനുശോചനം അറിയിച്ചു.