ലഷ്കര്‍ ഇ ത്വയ്ബ ബന്ധം; തമിഴ്നാട്ടില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍ - terrorists
സിദ്ദീഖ്, സഹീര്‍ എന്നിവരാണ് പിടിയിലായത്
കോയമ്പത്തൂര്‍:ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ തമിഴ്നാട്ടിലെ പ്രത്യേക രഹസ്യാന്വേഷണ സംഘം പിടികൂടി. സിദ്ദീഖ്, സഹീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദീഖ് ചെന്നൈ സ്വദേശിയാണ്. ഇയാളെ ചെന്നൈയില്‍ വെച്ചാണ് പിടികൂടിയത്. സഹീര്‍ കോയമ്പത്തൂര്‍ ഉക്കടം സ്വദേശിയാണ്. ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടുന്നത്. കോയമ്പത്തൂർ ജില്ലയിലെ കാരുണ്യ നഗർ പൊലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്ത് വരുന്നു.
ലഷ്കര്‍ ഇ ത്വയ്ബയിലെ ഭീകരരുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
TAGGED:
terrorists