കേരളം

kerala

ETV Bharat / bharat

കപ്പലിലും വിമാനത്തിലും ഇനി ഇന്‍റര്‍നെറ്റ്

മുംബൈയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്‌തു.

കപ്പലിലും വിമാനത്തിലും ഇനി ഇന്‍റര്‍നെറ്റ്

By

Published : Sep 13, 2019, 8:21 PM IST

മുംബൈ: കപ്പലിലും, വിമാനത്തിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി മുംബൈയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ഇതോടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള സമയം കപ്പലിലും വിമാനത്തിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാകും.

കപ്പലിലും വിമാനത്തിലും ഇനി ഇന്‍റര്‍നെറ്റ്

രാജ്യത്തുള്ള എല്ലാ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചത്. നിലവില്‍ ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഈ സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details