ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 23ന് പ്രതിപക്ഷ യോഗം ചേരാൻ നേതാക്കൾക്ക് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്താൻ നിർണായക നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. മെയ് 23ന് ഡൽഹിയിൽ നടക്കുന്ന സംയുക്തയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് സോണിയാ ഗാന്ധി ടിആർഎസ്, റ്റിഡിപി, വൈഎസ്ആർസി നേതാക്കൾക്ക് കത്തയച്ചു. അടിയന്തരനടപടികൾ സ്വീകരിക്കാനാണ് ഫലം വരുന്ന 23ാം തീയതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ബിജെപി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്.
പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയ ഗാന്ധി കത്തയച്ചു
എന്‍ഡിഎക്ക് എതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനായി മെയ് 23ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥന
ബിജെഡിയെ ഒപ്പം നിർത്താൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ചർച്ചചെയ്യാൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസ് നിയോഗിച്ചിരുന്നു. ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സഹായം പ്രഖ്യാപിച്ചുക്കൊണ്ട് മോദി പട്നായികിനെ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോദി വിരുദ്ധ പക്ഷത്തുള്ള പട്നായിക് മറുപക്ഷത്തേക്ക് പോകാതിരിക്കാനുള്ള കോൺഗ്രസിന്‍റെ നീക്കം. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ബിജെപി വീണ്ടും ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് കോൺഗ്രസിന് നിർബന്ധമില്ലെന്നും എന്നാൽ ബിജെപി അധികാരത്തിൽ വരുന്നത് തടയുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.