ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. പതിവ് പരിശോധനകൾക്ക് വേണ്ടി ജൂലൈ 30ന് ഡൽഹിയിലെ സർ രംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയെ ശനിയാഴ്‌ച വൈകുന്നേരമാണ് ഡിസ്‌ചാർജ് ചെയ്‌തത്.
സോണിയ ഗാന്ധി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്‌തികരം
പതിവ് പരിശോധനകൾക്ക് വേണ്ടി ജൂലൈ 30ന് ഡൽഹിയിലെ സർ രംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയെ ശനിയാഴ്‌ച വൈകുന്നേരമാണ് ഡിസ്‌ചാർജ് ചെയ്‌തത്.
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വയറുവേദനയെ തുടർന്ന് ഫെബ്രുവരിയിൽ സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ച്, ശ്വാസകോശ രോഗ വിദഗ്‌ധനായ ഡോ. അരൂപ് കുമാർ ബസുവാണ് ചികിത്സിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച സോണിയ ഗാന്ധി കോൺഗ്രസ് രാജ്യസഭാ എംപിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ വിവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങളും കൊവിഡ് പ്രതിസന്ധിയും ചർച്ച ചെയ്‌ത യോഗം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.