ന്യൂഡൽഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർജിഎ) തൊഴിലാളികൾക്ക് 21 ദിവസത്തെ വേതനം മുൻകൂർ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കണമെന്ന് സോണിയ ഗാന്ധി - തൊഴിലുറപ്പ് തൊഴിലാളികള്‍ർ
ആവശ്യം ഉന്നയിച്ച് സോണിയാ ഗന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. 21 ദിവസത്തെ വേതനം മുൻകൂർ നൽകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ധാരാളം ഗ്രാമീണരായ ദരിദ്രർ ജോലിയില്ലാത്തവരാണ്. രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ കാരണം എട്ട് കോടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബദൽ വരുമാനമാർഗമില്ല. അതിനാല്‍ ഇവര്‍ക്ക് മുന്‍കൂട്ടി വേതനം നല്‍കണമെന്ന് കത്തില്‍ പറയുന്നു. 21 ദിവസത്തേക്ക് മുന്‍കൂട്ടി വേതനം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. രാജ്യത്തെ എട്ട് കോടി ഗ്രാമീണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കാനും പിന്തുണ നൽകാനും അഭ്യർത്ഥിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞുു. എംജിഎൻആർജിഎ ആരംഭിച്ചതുമുതൽ ഗ്രാമീണരായ ദരിദ്രരുടെ പ്രധാന ജീവിത മാര്‍ഗമാണിതെന്ന് സോണിയ ഗാന്ധി കത്തില്‍ പറയുന്നു.