ന്യൂഡൽഹി:ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ, ജനുവരി എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന പാർട്ടി നേതാക്കളോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാജേഷ് ലിലോത്തിയ . തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളായ അജയ് മാക്കൻ, അരവിന്ദർ സിംങ്, ജെ പി അഗർവാൾ, നസീബ് സിംഗ് എന്നിവരോട് ആവശ്യപ്പെട്ടെന്നും ലിലോത്തിയ പറഞ്ഞു. അതേസമയം സ്ഥാനാർഥി പട്ടിക ഏകദേശം പൂർത്തിയായെന്നും പ്രഖ്യാപനത്തിനായി കാത്തിരുക്കുകയാണന്നും ലിലോത്തിയ പറഞ്ഞു. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലേ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എപ്പോളും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും എന്നാല്‍ മുതിർന്നവരുടെ അനുഭവ സമ്പത്ത് അവഗണിക്കാനാകില്ലെന്നും രാജേഷ് ലിലോത്തിയ പറഞ്ഞു. യുവാക്കള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാകും അന്തിമ പട്ടികയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി തെരഞ്ഞെടുപ്പ്; മുതിർന്ന നേതാക്കളോട് മത്സരിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി രാജേഷ് ലിലോത്തിയ - candidates
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളായ അജയ് മാക്കൻ, അരവിന്ദർ സിംങ്, ജെ പി അഗർവാൾ, നസീബ് സിംഗ് എന്നിവരോട് ആവശ്യപ്പെട്ടെന്നും ലിലോത്തിയ പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാക്കളോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടു: രാജേഷ് ലിലോത്തിയ
പാർട്ടിയുടെ പ്രകടന പത്രികയെക്കുറിച്ച് വിശദീകരിച്ച ലിലോത്തിയ 15 വർഷമായി ഷീലാ ദീക്ഷിത്തിന്‍റെ കീഴിൽ ഡൽഹിയിൽ ഒരു സർക്കാർ ഉണ്ടായിരുന്നപ്പോൾ തലസ്ഥാനം സമഗ്ര വികസനത്തിനാണ് സാക്ഷ്യം വഹിച്ചിരുന്നതെന്നും, തങ്ങളുടെ പ്രകടന പത്രിക വികസനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഫെബ്രുവരി എട്ടിന് എഴുപത് നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.