അയോധ്യ: പി. ചിദംബരത്തിന് പിന്നാലെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ശശി തരൂര്‍ എം.പിയും ജയിലിലേക്ക് പോകുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. തീഹാര്‍ ജയിലില്‍ ചിദംബരത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് സോണിയും ശശി തരൂരുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ അയോധ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു എം.പി.
ചിദംബരത്തിന് പിന്നാലെ സോണിയ ഗാന്ധിയും ശശി തരൂരും ജയിലിലേക്കെന്ന് സുബ്രഹ്മണ്യൻ സ്വാമി - Sonia, Tharoor in race to follow Chidambaram to jail: Subramanian Swamy
അയോധ്യയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ.പിയായ എംപിയായ സുബ്രഹ്മണ്യൻ സ്വാമി
സുബ്രഹ്മണ്യൻ സ്വാമി
2007 ൽ കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോൾ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി ഇടപെട്ടു എന്ന കേസില്‍ പി. ചിദംബരം അന്വേഷണം നേരിടുകയാണ്. വിദേശ നിക്ഷേപത്തിന് അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിന്‍റെ ധനമന്ത്രിയായിരിക്കെ ചിദംബരം ഇടപെട്ടെന്നാണ് കേസ്.