ശ്രീനഗര്‍: താപനില ഉയര്‍ന്നതോടെ കശ്‌മീരിലെ തണുപ്പിന് നേരിയ ശമനം. കാലാവസ്ഥാ നിരീക്ഷകര്‍ നേരിയ മഴയും മഞ്ഞുവീഴ്‌ചയും പ്രവചിച്ചിട്ടുണ്ടെങ്കിലും ശ്രീനഗറില്‍ താപനിലയായ മൈനസ് 6.1 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉയർന്ന് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ എത്തി.
കശ്‌മീരില്‍ കൊടുംതണുപ്പിന് നേരിയ ശമനം
കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായ ഗുൽമാർഗില്‍ മൈനസ് 9.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി
തെക്കൻ കശ്‌മീരിലെ പൽഗാം ടൂറിസ്റ്റ് റിസോർട്ടിലെ താപനില വെള്ളിയാഴ്‌ച മൈനസ് 4.2 ഡിഗ്രി സെൽഷ്യസിലും നിന്നും വര്‍ധിച്ചു. വടക്കൻ കശ്‌മീരിലെ ഗുൽമാർഗിലെ സ്‌കീ റിസോർട്ടിൽ മൈനസ് 9.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി മൈനസ് 11 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമാണ് ഗുൽമാർഗ്.
തെക്കൻ കശ്‌മീരിലെ കോക്കർനാഗിലെ രാത്രി താപനില മൈനസ് 5.8 ഡിഗ്രി സെൽഷ്യസാണ്. വടക്ക് കുപ്വാരയിൽ മൈനസ് 6.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലഡാക്ക് യൂണിയൻ ടെറിട്ടറിയിലെ ലേയിൽ മൈനസ് 16.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.