കേരളം

kerala

By

Published : Nov 28, 2020, 8:29 PM IST

ETV Bharat / bharat

ബിജെപി ജയിച്ചാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു യോഗിയുടെ പരാമർശം

Some people were asking me if Hyderabad can be renamed as Bhagyanagar.  ജയിച്ചാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഹൈദരാബാദ്  ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ്
ജയിച്ചാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി ജയിച്ചാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ തന്നോട് ചോദിച്ചു. എന്തുകൊണ്ട് ആയിക്കൂട, യുപിയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും പുനർനാമകരണം ചെയ്തു. പിന്നെ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ഹൈദരാബാദിൽ ഉള്ളവര്‍ക്കും ഇപ്പോ ജമ്മു കശ്‌മീരിൽ ഭൂമി വാങ്ങാൻ കഴിയുമെന്ന സ്ഥിതി ആയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ABOUT THE AUTHOR

...view details