കേരളം

kerala

ETV Bharat / bharat

ജമ്മുവിലുണ്ടായ സ്ഫോടനത്തിൽ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്ഫോടക വസ്തുകള്‍ സ്ഥാപിച്ചത് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം എന്ന് പ്രാഥമിക നിഗമനം.

major

By

Published : Feb 16, 2019, 11:25 PM IST

ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ സ്ഫോടക വസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് നൗഷെരയിലും കരസേന ഉദ്യോഗസ്ഥന്‍ കൊല്പപ്പെട്ടിരിക്കുന്നത്. ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.

നിയന്ത്രണരേഖയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്ത് വെച്ച് സ്ഫോടക വസ്തുകള്‍ നിര്‍വീര്യമാക്കുമ്പോഴായിരുന്നു മേജർ കൊല്ലപ്പെട്ടത്. കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുല്‍വാമാ സംഭവത്തിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മേജറിന്‍റെ മരണവാർത്ത പുറത്തുവരുന്നത്.

ABOUT THE AUTHOR

...view details