ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നത് വെറും രാഷ്ട്രീയ ആയുധം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹത്രാസ് സന്ദർശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കുമെന്നും സമൃതി ഇറാനി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഹത്രാസിലേക്ക് യാത്ര തിരിച്ചു. കോൺഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കുന്നുണ്ട്.
രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം, ഇരക്ക് വേണ്ടിയല്ല; സ്മൃതി ഇറാനി
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഹത്രാസിലേക്ക് യാത്ര തിരിച്ചു. കോൺഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കുന്നുണ്ട്.
രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം, ഇരക്ക് വേണ്ടിയല്ല; സ്മൃതി ഇറാനി
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട ഇരുവരെയും യു.പി പൊലീസ് തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. ഇതിൽ രാജ്യ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെട്ടിരിക്കുന്നത്. അതേസമയം സമൃതി ഇറാനിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാരാണസിയില്‍ സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞിരുന്നു.