ലക്നൗ:കോൺഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഗാന്ധി കുടുംബത്തിന്‍റെ കുടുംബകാര്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അധ്യക്ഷ പദവിയില്‍ എത്തുമോയെന്നത് ഗാന്ധി കുടുംബം തീരുമാനിക്കുമെന്നും അമേത്തി സന്ദര്‍ശനത്തിനിടെ സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിരെ സ്മൃതി ഇറാനി - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അധ്യക്ഷ പദവിയില്‍ എത്തുമോയെന്നത് ഗാന്ധി കുടുംബത്തിന്‍റെ കുടുംബകാര്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
ഗാന്ധി കുടുംബത്തിനെതിരെ സ്മൃതി ഇറാനി
പെൺകുട്ടികൾക്കുള്ള നൈപുണ്യ പരിപാടികൾ ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി അമേത്തിയില്‍ എത്തിയപ്പോഴാണ് കേന്ദ്ര മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. അമേത്തിയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കുറിച്ച് എല്ലാം അറിയാമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇതിന് ഉദാഹരണമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.