കേരളം

kerala

By

Published : Jan 31, 2020, 8:12 PM IST

ETV Bharat / bharat

പൗരത്വ ഭേതഗതി നിയമം; വിദ്യാര്‍ഥികളോട് പിന്തുണ തേടിയ സ്കൂളിനെതിരെ കോണ്‍ഗ്രസ്

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാടകം അവതരിപ്പിച്ച ക​ര്‍​ണാ​ട​ക ബി​ദാ​റി​ലെ ഷഹീ​ന്‍ സ്കൂ​ളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിവര്‍ എന്തുകൊണ്ട് മുംബൈയിലെ സ്കൂളിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

Sedition case  Pro-CAA event  Maharashtra Congress  School  CAA  പൗരത്വ ഭേതഗതി നിയമം  പിന്തുണക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം  സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്  മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത്
പൗരത്വ ഭേതഗതി നിയമത്തെ പിന്തുണക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം; സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്

മുംബൈ:പൗരത്വ ഭേതഗതി നിയമത്തെ പിന്തുണക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചതില്‍ മുംബൈയിലെ മാനേജ്മെന്‍റ് സ്കൂളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നാടകം അവതരിപ്പിച്ച ക​ര്‍​ണാ​ട​ക ബി​ദാ​റി​ലെ ഷഹീ​ന്‍ സ്കൂ​ളിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​കത്തിനെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തിയത്. ജനുവരി 21നായിരുന്നു കുട്ടികളുടെ നാടകം. ഈ സംഭവത്തില്‍ സ്കൂള്‍ പ്രധാനാധ്യാപികക്കും നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ അമ്മക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മുംബൈയിലെ സ്കൂളിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു.

ABOUT THE AUTHOR

...view details