നക്സലിസം, ഗോത്ര വർഗ്ഗക്കാർ, പ്രകൃതി സൗന്ദര്യം… ഈ മൂന്ന് കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ബസ്തറിലെത്തിയിട്ടുണ്ടെന്നാണ് അർത്ഥം. ജനസംഖ്യയുടെ 70 ശതമാനം ഗോത്രവർഗ്ഗക്കാരായ ഛത്തീസ്ഗഡിന്‍റെ തെക്ക് ഭാഗത്താണ് ബസ്തർ. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ വനങ്ങളിൽ വസിക്കുന്നു. അനുപമമായ വ്യക്തിത്വം, വ്യത്യസ്ത സംസ്കാരം, കല, ഉത്സവങ്ങൾ എന്നിവയ്ക്ക് പേരുകേട്ടവർ. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങൾ വരെ കഠിനമായ ഒരിടത്ത്, ഓൺലൈൻ വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നത്തിൽ കുറവല്ല. സ്മാർട്ട്‌ഫോണോ നെറ്റ്‌വർക്കോ മൊബൈൽ ഫോൺ റീചാർജിനായി പണമോ ഇവരുടെ പക്കൽ ഇല്ല. ജൂലൈ മൂന്നിന് മുഴുവൻ ഡിവിഷനിൽ നിന്നും 17 കുട്ടികൾ മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഹാജരായത്. ബാക്കി ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാൽ അതും മുപ്പതില്‍ കവിയില്ല.
ചത്തീസ്‌ഗഡിലെ ബസ്‌തര്‍ നിവാസികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വിദൂര സ്വപ്‌നം - ഓൺലൈൻ വിദ്യാഭ്യാസം വിദൂര സ്വപ്നമാണ്
ബസ്‌തര്‍ ഡിവിഷന്‍റെ സാക്ഷരതാ ശതമാനം 51.5 ആണ്. ഈ ഡിവിഷനിലെ സുക്മ ജില്ലയുടെ സാക്ഷരതാ നിരക്ക് 44 ശതമാനവും. ഇത് സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന സാക്ഷരതാ നിരക്കാണ്
ബസ്തർ ഡിവിഷന്‍റെ സാക്ഷരതാ ശതമാനം 51.5 ആണ്. ഈ ഡിവിഷനിലെ സുക്മ ജില്ലയുടെ സാക്ഷരതാ നിരക്ക് 44 ശതമാനവും. ഇത് സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന സാക്ഷരതാ നിരക്കാണ്. അതേസമയം, കാങ്കറിന്‍റെ സാക്ഷരതാ നിരക്ക് 68 ശതമാനമാണ്, ഈ ഡിവിഷനിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കാണിത്. മാത്രമല്ല, ഈ ഡിവിഷനിൽ ഏഴായിരത്തോളം അധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ പ്രയോജനം ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. ഫോൺ ഉള്ളവർക്ക് പോലും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി റീചാർജ് ചെയ്യാൻ പണമില്ല. ചില സ്ഥലങ്ങളിൽ, പാവപ്പെട്ടവർ മറ്റുള്ളവരിൽ നിന്ന് ഫോൺ കടമെടുത്ത് പഠിക്കാൻ നിർബന്ധിതരാകുന്നു. അധ്യാപകർക്ക് ശരിയായ പരിശീലനവും ലഭിച്ചിട്ടില്ല, അതിനാൽ കുട്ടികളെ ശരിയായി പഠിപ്പിക്കാൻ അവർക്ക് കഴിയില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ, ഇവിടെ ഓൺലൈൻ വിദ്യാഭ്യാസം കേവലം പ്രതീകാത്മക പ്രവർത്തനമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ പഠനത്തിനായി ബസ്തർ ജനത ഇപ്പോൾ ബദൽ മാർഗങ്ങൾ തേടുകയാണ്.
ഏപ്രില്‍-8-ന് “പഠായിക് തുന്‍ഹര്‍ ദുവര്‍'' എന്ന ഒരു ഓണലൈന്‍ വിദ്യാഭ്യാസ പോര്‍ട്ടല്‍ ആരംഭിക്കുകയുണ്ടായി. വിദ്യാഭ്യാസം നിങ്ങളുടെ വീട്ടു പഠിക്കല്‍ എന്നാണ് ഇതിനര്‍ത്ഥം. കുട്ടികളുടെ പഠനം ഒരു തരത്തിലും ബുദ്ധിമുട്ടിലാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. ബസ്തർ തികച്ചും പിന്നോക്കാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവിടുത്തെ ദരിദ്ര കുടുംബങ്ങൾക്ക് മൊബൈൽ ഫോണുകൾ ഇല്ല. ബസ്തർ ഡിവിഷനിൽ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമല്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ പ്രശ്നങ്ങൾക്ക് നടുവിലും ആശ്വാസിക്കാനായി ചിലതും ബസ്തറിലുണ്ട്. നാരായണ്‍പൂര്‍ മേഖലയിലെ ബാസിങ്ങില്‍ 10 അദ്ധ്യാപകരുടെ ഒരു സംഘമുണ്ട്. ദേവാശിഷ് നാഥ് എന്ന അദ്ധ്യാപകനടക്കമുള്ള ഈ സംഘം വിവിധ സ്ഥലങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വിദ്യാർഥികൾക്ക് ഭക്ഷണവും അവർ ഒരുക്കുന്നു. ബസ്തർ ജില്ലയിലെ ഭട്‌പാല്‍ പഞ്ചായത്ത് ഇന്‍റർനെറ്റ്, നെറ്റ്‌വർക്ക് സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ഉച്ചഭാഷിണികളിലൂടെയാണ് ഇവർ ക്ലാസുകൾ നടത്തുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ സർപഞ്ചും ഗ്രാമവാസികളും ഗ്രാമത്തിലെ ഏഴ് സ്ഥലങ്ങളിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ എല്ലാ കുട്ടികളും ഈ ഉച്ചഭാഷിണികളുടെ സഹായത്തോടെയാണ് പഠനം എന്ന സ്വപ്നം പൂർത്തീകരിക്കുന്നത്.