കേരളം

kerala

ETV Bharat / bharat

ടിആർപി റേറ്റിങ് തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സബർബൻ അന്ധേരി നിവാസിയായ ഉമേഷ് മിശ്രയാണ് അറസ്റ്റിലായത്.

Sixth arrest made in fake TRP racket case  fake TRP racket case  Hansa Research Group  Broadcast Audience Research Council  Republic media  ടിആർപി റാക്കറ്റ് കേസ്  ടിആർപി റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ  ടിആർപി റാക്കറ്റ് കണ്ണി പിടിയിലായി  ബാർക്ക് പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി  കൃത്രിമമായി ടിആർപി സൃഷ്‌ടിച്ച കേസ്  ടിആർപി കേസിൽ ആറാമത്തെ അറസ്റ്റ്
ടിആർപി റാക്കറ്റ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

By

Published : Oct 17, 2020, 10:06 AM IST

മുംബൈ: ടിആർപി റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. സബർബൻ അന്ധേരി നിവാസിയായ ഉമേഷ് മിശ്രയാണ് വിരാർ പ്രദേശത്ത് നിന്ന് പിടിയിലായത്. മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വിഭാഗമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു പ്രമുഖ ചാനലിന് കൃത്രിമമായി റേറ്റിങ് സൃഷ്‌ടിക്കുന്നതിനായി ആളുകൾക്ക് മിശ്ര കൈക്കൂലി നൽകിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്. ടിആർപിയെ അളക്കുന്ന ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) ഹൻസ റിസർച്ച് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് വഴി പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details