കേരളം

kerala

ETV Bharat / bharat

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം പീഢിപ്പിച്ചു - പീഢിപ്പിച്ചു

ഉത്തരാഖണ്ഡിലെ ശ്യാംപൂരിലാണ് സംഭവം. കുഞ്ഞിന്‍റെ വീടിന്‍റെ സമീപത്തുള്ള കോഴിഫാം ജീവനക്കാരനാണ് പ്രതി

sonu

By

Published : Apr 30, 2019, 8:30 AM IST

Updated : Apr 30, 2019, 11:08 AM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ശ്യാംപൂരില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം പീഢിപ്പിച്ചു. കുട്ടിയുടെ വീടിനടുത്ത കോഴിഫാമിലെ കാവല്‍ക്കാരന്‍ സോനുവിനെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എന്നാല്‍ പുറംലോകമറിഞ്ഞത് ഞായാറാഴ്ചയാണ്.

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം പീഢിപ്പിച്ചു
വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിന്ന കുട്ടിയെ സോനു ബലംപ്രയോഗിച്ച് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. മാനഭംഗപ്പെടുത്താന്‍ ശ്രമിക്കവെ കുഞ്ഞ് കരഞ്ഞു. തുടര്‍ന്ന് ഇയാള്‍ വായ പൊത്തി പിടിച്ചു. ഇതോടെ കുട്ടി മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹത്തെ ഇയാള്‍ പീഢിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ വെള്ളിയാഴ്ച തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷം പ്രതി ജോലി ചെയ്യുന്ന കോഴിഫാമിന് സമീപത്തെ കുറ്റിക്കാട്ടില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സോനുവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
Last Updated : Apr 30, 2019, 11:08 AM IST

ABOUT THE AUTHOR

...view details