ഷാഹോൽ: മധ്യപ്രദേശിലെ ഷാഹോലിലെ സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അവഗണന കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഷാഹോൽ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) രാജേഷ് പാണ്ഡെ പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ടു
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അറ് നവജാത ശിശുക്കളാണ് മധ്യപ്രദേശിലെ ഷാഹോലിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്.
സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ടു
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അറു നവജാത ശിശുക്കളാണ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്‌ച മരിച്ച ഒരു കുട്ടിയുടെ ബന്ധുക്കൾ ഡോക്‌ടർമാർ കുഞ്ഞിനെ കാര്യമായി പരിചരിച്ചില്ലെന്നും കാണാൻ അനുവദിച്ചില്ലെന്നും ആരോപിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ പ്രസ്‌താവനയിലൂടെ അറിയിച്ചു. അതേസമയം കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.