കേരളം

kerala

ETV Bharat / bharat

സീതാറാം യെച്ചൂരിക്കെതിരെ പ്രധാനമന്ത്രി - സീതാറാം യെച്ചൂരി

ഭരണപരാജയം മറച്ചുവെക്കാന്‍ മോദി ശ്രമിക്കരുതെന്ന് സീതാറാം യെച്ചൂരി

ഫയൽ ചിത്രം

By

Published : May 6, 2019, 6:09 PM IST

ന്യൂഡല്‍ഹി: ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. യെച്ചൂരി ഹിന്ദുക്കളെയും മഹാഭാരതത്തെയും രാമായണത്തെയും അപമാനിച്ചു. സ്വന്തം പേരിനെ പൊലും യെച്ചൂരി അപമാനിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഭരണത്തിൽ ഉണ്ടായ പിഴവുകൾ തരംതാണ് തന്ത്രങ്ങൾ പയറ്റി മറച്ചു വെക്കാൻ മോദി ശ്രമിക്കരുതെന്നും ഇതിൽ ബംഗാളിലെ ജനങ്ങൾ വീഴില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന പ്രജ്ഞാ സിങ് താക്കൂറിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു യെച്ചൂരി. മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാർഥിയുമാണ് പ്രജ്ഞാ സിങ് താക്കൂര്‍.രാമായണവും മഹാഭാരതവും പ്രശ്നമാണെങ്കിൽ സീതാറാം യെച്ചൂരി എന്ന പേര് മാറ്റണമെന്ന അഭിപ്രായവുമായി ശിവസേന രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details