കേരളം

kerala

ETV Bharat / bharat

കൊവിഡ് മുക്‌തി നേടി ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോഡിയ - manish sisodia

സെപ്റ്റംബർ 14 ന് കൊവിഡ് -19 സ്ഥിരീകരിച്ച മനീഷ് സിസോഡിയ വീട്ടിൽ ഐസൊലേഷനിലായിരുന്നു.

sisodia relief from covid 19  കൊവിഡ് മുക്‌തി നേടി സിസോഡിയ  manish sisodia  മനീഷ് സിസോഡിയ
sisodia

By

Published : Sep 29, 2020, 5:48 PM IST

ന്യൂഡൽഹി: കൊവിഡ് -19, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ചികിത്സയിലായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ ചൊവ്വാഴ്‌ച ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്‍റെ എണ്ണവും ഓക്‌സിജന്‍റെ അളവും കുറഞ്ഞതിനാൽ 48 കാരനായ സിസോഡിയയെ വ്യാഴാഴ്‌ച വൈകുന്നേരം സാകേത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെക്കൻ ദില്ലിയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സിസോഡിയ്‌ക്ക് പ്ലാസ്‌മ തെറാപ്പി നടത്തി. ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആകുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്‌തതോടെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. സെപ്റ്റംബർ 14 ന് കൊവിഡ്-19 സ്ഥിരീകരിച്ച് വീട്ടിൽ ഐസൊലേഷനിലായിരുന്ന സിസോഡിയയെ ചികിത്സയ്ക്കായി ബുധനാഴ്‌ച എൽ‌എൻ‌ജെ‌പി ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details