കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ വ്യക്തത വരുത്തണമെന്ന് അശോക്‌ കാന്ത

ബെയ്‌ജിങ്ങിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ചൈന സ്റ്റഡീസിലെ ഡയറക്ടറുമായ അശോക്‌ കാന്തയുമായി മാധ്യമ പ്രവര്‍ത്തക സ്‌മിത ശര്‍മ നടത്തിയ പ്രത്യേക അഭിമുഖം

Line of Actual Control  Sino-India clashes  india vs china  Director of ICS  Ashok K Kantha  CBMs  Confidence Building Measures  Standard Operating Procedures  border areas  de-escalation and disengagement  boundary settlement  Diplomatic relations  President Xi  Narendra Modi  ഇന്ത്യ-ചൈന നിയന്ത്രണ രേഖ  അശോക്‌ കാന്ത  മുന്‍ ഇന്ത്യന്‍ അംബാസിഡര്‍
ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ വ്യക്തത വരുത്തണമെന്ന് അശോക്‌ കാന്ത

By

Published : Jun 19, 2020, 2:17 PM IST

ന്യൂഡല്‍ഹി: ഇന്ത്യക്കും ചൈനക്കുമിടയിലുള്ള ബന്ധം തുടരണമെങ്കില്‍ ഇരു രാജ്യങ്ങളും നിയന്ത്രണ രേഖ സംബന്ധിക്കുന്ന വിവരങ്ങളില്‍ വ്യക്തത വരുത്തണമെന്ന് മുന്‍ നയതന്ത്ര വിദഗ്‌ധന്‍ അശോക്‌ കാന്ത. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്‌മിത ശര്‍മയിമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബെയ്‌ജിങിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറായ അദ്ദേഹം നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ചൈന സ്റ്റഡീസിലെ ഡയറക്ടറാണ്. ഇന്ത്യ-ചൈന തര്‍ക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇനിയും സൈനിക നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി തര്‍ക്കം പരിഹരിക്കുന്നതിനൊപ്പം അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ക്കി വെക്കുകയും വ്യക്തമായ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സൈനികതല ചര്‍ച്ചകള്‍ ഉപകാരപ്രതമാണങ്കിലും അത്യാവശമല്ല എന്നാല്‍ ഉന്നതതല രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകള്‍ ശക്തമാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീയും തമ്മില്‍ ഇപ്പോള്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ സമയമായിട്ടില്ലെന്നും അല്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രശ്‌നം ഇന്ത്യക്കെതിരെ എപ്പോഴും ഒരു ആയുധമായി ഉപയോഗിക്കുന്നതിനായി ചൈന കരുതി കൂട്ടി ഒരു അവ്യക്തത സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ 18 വര്‍ഷമായി അതിര്‍ത്തി തര്‍ക്ക പരിഹാര പ്രക്രിയകള്‍ എങ്ങുമെത്താത്ത വിധത്തില്‍ കൊണ്ടു പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശോക്‌ കാന്തയുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം

* ദശാബ്‌ദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ ഒരു കലാപം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. തല്‍സ്ഥിതി തുടരാന്‍ സാധ്യതയുണ്ടോ?

45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീണ്ടും രക്തച്ചൊരിച്ചിലുണ്ടാകുന്നത്. ഇന്ത്യ-ചൈന സംയുക്തമായുള്ള പ്രവര്‍ത്തനത്തിലൂടെ അതിര്‍ത്തിയില്‍ താരതമ്യേന സമാധാനമായാണ് മുന്നോട്ട് പോയിരുന്നത്. 1945 ശേഷം ആദ്യമായാണ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുവിഭാഗത്തിനും സൈനിക നഷ്ടമുണ്ടാകുന്നത്. അത്തരമൊരു സ്ഥിതി ഇനി ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല.

ഈ സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്നുള്ളത് പരിശോധിക്കേണ്ട കാര്യമാണ്. ഇനി കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉയരാതിരിക്കാന്‍ വേണ്ട നടപടികളാണ് ചെയ്യേണ്ടത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടേയും സേനംഗങ്ങള്‍ നേര്‍ക്ക് നേര്‍ നിന്ന സാഹചര്യത്തില്‍ അപകട സാധ്യത നാം കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. അതിര്‍ത്തിയില്‍ ഇനിയൊരു സംഘര്‍ഷമുണ്ടാകില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ ചെയ്യേണ്ടതുണ്ട്.

എന്നാല്‍ അതിര്‍ത്തിയിലെ വൈകാരികവും അസ്ഥിരവുമായ നിലയുറപ്പിച്ച സൈനികരില്‍ പ്രശ്‌ന പരിഹാര പ്രക്രിയകള്‍ ഫലപ്രദമാകുമോ? ഇത് മറ്റ് പ്രദേശങ്ങളിലും സംഘര്‍ഷത്തിന് കാരണമാകില്ലെ?

നിയന്ത്രണ രേഖയിലെ മറ്റ് പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ തള്ളികളയാനാകില്ല. എന്നാല്‍ അത്തരമൊരു കലാപമുണ്ടാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതിനോടകെ തന്നെ അതിര്‍ത്തിയില്‍ സമാധാനം പുലര്‍ത്താന്‍ ഇന്ത്യയും ചൈനയും നിരവധി കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുലര്‍ത്തുന്നതിനായി നിരവധി നടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്യുന്ന പ്രക്രിയകള്‍ തുടര്‍ന്ന് കൊണ്ട് തല്‍സ്ഥിതി പുനസ്ഥാപിക്കുക എന്നുള്ള യുക്തിസഹമായ തീരുമാനമെടുക്കണം. അതേസമയം ചൈനയുടെ ഏകപക്ഷീയ നടപടികള്‍ അംഗീകരിക്കാനുമാകില്ല. എന്നാല്‍ സമാധാനം പുനസ്ഥാപിക്കുകയെന്നതും പ്രധാനമാണ്. എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന് കണ്ടെത്തണം. അത്രതന്നെ പ്രധാനമാണ് ഇനി മുന്നോട്ട് എന്തു ചെയ്യണം എന്ന കാര്യം ആലോചിക്കല്‍. അതോടൊപ്പം ചില പരിഹാര നടപടികളും എടുക്കണം.

നിയന്ത്രണ രേഖ വ്യക്തമായും സുനിശ്ചിതമായും ഉള്ളതാക്കി മാറ്റണം. ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക ധാരണ നമുക്കുണ്ട്. നമ്മള്‍ ഭൂപടങ്ങള്‍ പരസ്‌പരം കൈമാറാന്‍ സമ്മതിക്കുകയും നിയന്ത്രണ രേഖ സംബന്ധിച്ച് ഒരു പൊതു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ നീക്കം നടത്താന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 18 വര്‍ഷമായി ആ നീക്കങ്ങള്‍ തടസപ്പെടുത്തി വെച്ചിരിക്കയാണ് ചൈന.

നമ്മള്‍ ആ പ്രക്രിയ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ഇത്രയും വലിയ അഭിപ്രായ വ്യത്യാസങ്ങളുമായി നില കൊള്ളുന്ന ഒരു സ്ഥിതി വിശേഷത്തില്‍ ഇങ്ങനെ അനന്തമായി മുന്നോട്ട് പോകുവാന്‍ നമുക്ക് സാധിക്കുമോ? അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനായി രണ്ട് പ്രത്യേക പ്രതിനിധികളെ 2003 മുതല്‍ നിയോഗിച്ചിരുന്നു. 2005-ല്‍ അവര്‍ ചില നല്ല മുന്നേറ്റങ്ങള്‍ ഇക്കാര്യത്തില്‍ നടത്തുകയും ചെയ്തു. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനായി മുന്നോട്ട് വെച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശ തത്വങ്ങളും രാഷ്ട്രീയ അളവു കോലുകളും നമ്മള്‍ അന്ന് അംഗീകരിച്ചപ്പോഴായിരുന്നു അത്. അന്ന് തൊട്ട് പിന്നീട് ഇതുവരെ യഥാര്‍ത്ഥത്തിലുള്ള ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല. അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കേണ്ട ഒരു പ്രശ്‌നമല്ല ഇത്. അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഇപ്പോള്‍ ഉണ്ടായ ദുരന്ത ജനകമായ സംഭവങ്ങള്‍ വീണ്ടുമുണ്ടാകും.

മുന്‍ നയതന്ത്ര വിദഗ്‌ധന്‍ അശോക്‌ കാന്തയുമായുള്ള അഭിമുഖം

* നിലവിലുള്ള സംവിധാനങ്ങളും അതിര്‍ത്തി പ്രോട്ടോക്കോളുകളുമെല്ലാം തീര്‍ത്തും പഴഞ്ചനായി മാറി കഴിഞ്ഞുവോ?

സാധാരണ പ്രവര്‍ത്തന പ്രക്രിയകള്‍ അല്ലെങ്കില്‍ ആത്മവിശ്വാസം കെട്ടിപടുക്കല്‍ സംവിധാനം എന്നിവയൊന്നും പഴഞ്ചനായി മാറി കഴിഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. അത്തരം ചില നടപടികളുണ്ടായപ്പോള്‍ അതില്‍ വളരെ അടുത്തിടപഴകി കൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് ഞാന്‍. അത്തരം സംവിധാനങ്ങള്‍ എല്ലാം തന്നെ മികവുറ്റതാണ്‌. എന്നാല്‍ ആത്മവിശ്വാസം കെട്ടിപടുക്കാനുള്ള സംവിധാനങ്ങളുടെ കൃത്യമായ നടപ്പാക്കല്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്‌നം. ഇരു ഭാഗങ്ങളിലും ആത്മവിശ്വാസം കെട്ടിപടുക്കാനുള്ള സംവിധാനങ്ങളെ ഒരുപോലെ ബഹുമാനിക്കുന്ന രീതിയില്‍ പുതിയ പ്രതിഞ്ജാബദ്ധത സൃഷ്ടിച്ചു കൊണ്ട് നമ്മള്‍ അത് നടപ്പാക്കുന്നതില്‍ ഉറച്ച് നില്‍ക്കണം.

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ വ്യക്തത വരുത്തണമെന്ന് അശോക്‌ കാന്ത

* ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും നേരിട്ട് ചർച്ച നടത്താന്‍ സാധ്യതയുണ്ടോ?

കൂടുതല്‍ വസ്‌തുകള്‍ അറിയില്ലാത്തത്‌ കൊണ്ട് അതിനേകുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ തമ്മിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അത് ഉപകാരപ്രദമാണെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് തോന്നിയിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഉത്തരവാദിത്ത്വം ഏല്‍പ്പിച്ചിരിക്കുന്ന ഇരു ഭാഗങ്ങളിലേയും എസ് ആറുകള്‍ (പ്രത്യേക പ്രതിനിധികൾ) തമ്മില്‍ ചര്‍ച്ചകള്‍ ഒരുപക്ഷെ നടത്താവുന്നതാണ്.

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ വ്യക്തത വരുത്തണമെന്ന് അശോക്‌ കാന്ത

* രാഷ്ട്രീയ നിര്‍ദേശങ്ങള്‍ പ്രാദേശിക കമാന്‍ഡര്‍മാരിലേക്ക് ചെന്നെത്തുന്നുണ്ടോ? വിദഗ്‌ധര്‍ കരുതുന്നത് ഈ കടന്നു കയറ്റങ്ങളെല്ലാം തന്നെ ഏകോപിതമായും മുന്‍ കൂട്ടി ആസൂത്രണം ചെയ്‌തതുമാണെന്നാണ് അപ്പോള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും സഹായം ചെയ്യുവാന്‍ കഴിയുമോ?

ഇതൊന്നും പ്രാദേശികമായി സംഭവിച്ച കാര്യങ്ങളല്ല എന്നതില്‍ സംശയമില്ല. മെയ്-5 മുതല്‍ നമ്മള്‍ കണ്ട മിക്ക കടന്നു കയറ്റങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമെല്ലാം തന്നെ സിക്കിം മുതല്‍ പടിഞ്ഞാറന്‍ മേഖല വരെ നീളുന്ന വലിയ ഒരു വിസ്തൃതിയിലുള്ള മേഖലയിലാണ് സംഭവിച്ചത്. കൂടുതല്‍ ഇടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചൈനീസ് ഉന്നതമായതലങ്ങളില്‍ നിന്നുമുണ്ടായ തീരുമാനങ്ങളോടെയല്ലാതെ നടക്കുവാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ അതിര്‍ത്തി മേഖലകളില്‍ സമാധാനവും ശാന്തിയും കൈവരിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും താല്‍പര്യമില്ലയെന്ന് അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.ചൈനയുമായുള്ള നമ്മുടെ ബന്ധം അതീവ സങ്കീര്‍ണവും കുഴപ്പം പിടിച്ചതുമാണ്.

* എപ്പോഴും സംഘര്‍ഷം ഉടലെടുക്കാവുന്ന ഒരു അതിര്‍ത്തി ആഗ്രഹിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം വ്യക്തവും സുനിശ്ചിതവുമായ ഒരു നിയന്ത്രണരേഖ എന്ന പരിഹാരം സ്വീകാര്യമായിരിക്കുമോ?

നിയന്ത്രണ രേഖ സംബന്ധിച്ച് അവ്യക്തത നിലനിര്‍ത്തി പോരുന്നതിനായി കരുതി കൂട്ടിയുള്ള ഒരു ശ്രമം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അതവര്‍ക്ക് യോജിച്ച രീതിയാണ്. അതുകൊണ്ടാണ് നിയന്ത്രണരേഖ സംബന്ധിച്ച ഒരു പൊതു ബോധമുണ്ടാക്കി മുന്നോട്ട് പോകുവാന്‍ ഔദ്യോഗികമായ ധാരണയും എഴുതി തയ്യാറാക്കിയ കരാറും ഇരു ഭാഗങ്ങളും രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ 18 വര്‍ഷമായി നിയന്ത്രണരേഖ സംബന്ധിച്ച് വ്യക്തത വരുത്തുവാനുള്ള പ്രക്രിയകള്‍ അവര്‍ തടസപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഒരു നല്ല ദിശയിലേക്ക് നീങ്ങണമെന്നുണ്ടെങ്കില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സമാധാനപരമായി നിലകൊള്ളേണ്ടി വരുമെന്ന അതി ശക്തമായ ഒരു സന്ദേശം വീണ്ടും ആവര്‍ത്തിച്ച് ചൈനക്കാര്‍ക്ക് നല്‍കണം. ഇന്ത്യ-ചൈന ബന്ധം സൃഷ്ടിപരമായ രീതിയില്‍ നില നിര്‍ത്തുന്നതിന് സമാധാനപരമായ ഒരു അതിര്‍ത്തി അനിവാര്യമായ ഒരു മുന്‍ ധാരണയാണെന്നുള്ള നിര്‍ണായക ബോധം ഇരു ഭാഗങ്ങള്‍ക്കിടയിലും ഉണ്ട്.

* പൂര്‍വ്വ സ്ഥിതി നിലനിര്‍ത്തുവാന്‍ ചൈന തയ്യാറാകുമോ? മൊത്തം ഗല്‍വാന്‍ നദീ മേഖലയും തങ്ങളുട ഭാഗമാണെന്ന് വെസ്‌റ്റേണ്‍ കമാന്‍ഡ് തീയ്യറ്റര്‍ വക്താവ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ചൈനയുടെ ഏകപക്ഷീയമായ നീക്കമാണ് സംഘര്‍ഷങ്ങള്‍ കാരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.

മേല്‍കോയ്‌മയുടെ വിഷയമല്ല നിയന്ത്രണ രേഖ. അതൊരു നിശ്ചിതമായ ഇടത്തെ സംബന്ധിച്ച കാര്യമാണ്. ഭൂമിയില്‍ നില നില്‍ക്കുന്ന എന്താണോ അതാണ് എല്‍എസി. അതിനാല്‍ നിലവിലുള്ള രീതിയില്‍ നിന്നും എല്‍എസിയെ മാറ്റി മറിക്കാന്‍ ഇരുപക്ഷത്തിനുെ പാടില്ലെന്ന കാര്യം ഇരു കൂട്ടരും ഉറപ്പാക്കിയിട്ടുള്ളതുമാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ചൈനക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എല്‍എസി മാറ്റി മറിക്കുക എന്ന കാര്യമാണ്. വിദേശ കാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന കണക്കിലെടുക്കുമ്പോള്‍ തിങ്കളാഴ്ച സംഭവിച്ചത് എന്താണെന്ന് നോക്കൂ. ജൂണ്‍-6ന് അതിര്‍ത്തി കമാന്‍ഡര്‍മാര്‍ തമ്മില്‍ എത്തിച്ചേര്‍ന്ന ഒരു അഭിപ്രായ സമന്വയം ഉണ്ടായിട്ടും ഗല്‍വാന്‍ താഴ്‌വരയിലെ തല്‍സ്ഥിതി മാറ്റി മറിക്കുവാനുള്ള ചൈനയുടെ നടപടിയില്‍ നിന്നാണ് സംഘര്‍ഷമുണ്ടായത്. അതിനാല്‍ സമാധാനം നിലനിര്‍ത്തുക, എല്‍എസിയില്‍ മാറ്റം വരുത്താതിരിക്കുക, എന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ട ആവശ്യമാണ്.

എല്‍എസിയുടെ ഇന്ത്യന്‍ ഭാഗത്ത് നമ്മള്‍ നടത്തി കൊണ്ടിരിക്കുന്ന റോന്ത് ചുറ്റലിന് നിയന്ത്രണങ്ങള്‍ കൊണ്ടു വരുവാനുള്ള ഒരു നീക്കവും അംഗീകരിച്ചു കൂടാ. ചൈനീസ് ഭടന്മാര്‍ അവരുടെ ഭാഗത്തെ എല്‍എസിയിലേക്ക് നീങ്ങുക എന്നുള്ള ഒരു തല്‍സ്ഥിതി പുനസ്ഥാപിക്കുക മാത്രമല്ല വേണ്ടത്. മറിച്ച് നമ്മുടെ ഭാഗത്തുള്ള റോന്ത് ചുറ്റലിന് നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുകയും നമ്മുടെ അതിര്‍ത്തി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തടസപ്പെടുത്താതിരിക്കുകയും കൂടിയാണ്.

* മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ എസ് എസ് മേനോന്‍ ഒരു അഭിമുഖത്തില്‍ ഈ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പൊതു വേദിയിലല്ല നടത്തേണ്ടതെന്നും, വിലപേശാനാവാത്ത കാര്യങ്ങള്‍ സ്വീകാര്യമല്ല എന്നുള്ള കാര്യം ഒരു നിശബ്ദതയിലൂടെ ചൈനക്കാരെ കൊണ്ട് വായിച്ചെടുപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നു വരുന്ന പൊതു വേദികളിലെ സന്ദേശങ്ങളെ കുറിച്ച് എന്തു പറയുന്നു? കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിനെ കുറിച്ച് ഒരു പ്രസ്താവന പോലും പ്രധാനമന്ത്രി മോദി പുറത്തിറക്കിയിട്ടില്ല. ഇത്തരം ഒരു മൗനം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഉചിതമാണോ?

ഈ ചര്‍ച്ചകളെല്ലാം വളരെ വൈകാരികമായ സ്വഭാവത്തിലുള്ളവയാണ്‌. അത് മാധ്യമങ്ങളിലൂടെ നടത്താന്‍ പാടുള്ളതല്ല. പക്ഷെ കൂടുതല്‍ വിഷയത്തില്‍ കൂടുതല്‍ സുതാര്യതയുടെ ആവശ്യവുമുണ്ട്. നമ്മുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങളും പുറത്ത് വിടേണ്ടതുണ്ട്. ഇതെല്ലാം മുമ്പ് ചെയ്തിരുന്ന ആള്‍ എന്ന നിലയില്‍ പൊതു വേദിയില്‍ നമുക്ക് പങ്ക് വെക്കാന്‍ കഴിയാത്ത വസ്തുതകള്‍ വരുന്ന ചില പരിധികളെ കുറിച്ച് ഞാന്‍ നല്ല ബോധവാനാണ്. പക്ഷെ നമ്മുടെ ഭാഗത്ത് നിന്ന് മെച്ചപ്പെട്ട ആശയ വിനിമയം നടക്കേണ്ടതുണ്ട്. അതുപോലെ നമ്മള്‍ പുറത്താകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങളേയും അറിവില്ലായ്‌മകളേയും തടയേണ്ടതുമുണ്ട്.

* കഴിഞ്ഞ 6 വര്‍ഷത്തിനിടെ മോദിയും ഷീയും 14 തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. മോദി അഞ്ച് തവണ ചൈന സന്ദര്‍ശിച്ചു. അങ്ങനെയെങ്കില്‍ ഇത് അദ്ദേഹത്തിന്‍റെ ചൈനാ നയതന്ത്രത്തിന്‍റെ പരാജയമായി കാണാമോ? ഉന്നത നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ട പൊതു സന്ദേശത്തിന് എത്ര പ്രാധാന്യമുണ്ട്?

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീയും അടങ്ങുന്ന തലത്തില്‍ ബന്ധം നില നിര്‍ത്തുന്നത് വളരെ ഉപകാരപ്രദമായിരിക്കും. സ്വാഭാവികമായി തന്നെ സങ്കീര്‍ണവും കുഴപ്പങ്ങള്‍ നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ ഒരു ബന്ധമുള്ള ഇന്ത്യയും ചൈനയും പരസ്‌പര ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത് ഉറപ്പാക്കുന്നതിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഉയര്‍ന്ന തലത്തിലെ ഇടപഴകലുകള്‍. നിലവില്‍ നമ്മള്‍ വളരെ ഗുരുതരമായ പ്രശ്‌നമാണ് അതില്‍ കാണുന്നത്. പക്ഷെ രാഷ്ട്രീയ ഇടപഴകല്‍ അങ്ങേയറ്റം പ്രധാനമാണെന്നും നമ്മള്‍ അതിനെ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്.

ABOUT THE AUTHOR

...view details