കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം : മെഹബൂബ മുഫ്‌തി - jammu cashmir

ജമ്മു കശ്‌മീരിലെ മുസ്‌ലീം ജനസംഖ്യാശാസ്‌ത്രങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെന്നും സർക്കാരിന്‍റെ ഉദ്ദേശം വളരെ മോശമാണെന്നും അവർ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം : മെഹബൂബ മുഫ്‌തി

By

Published : Aug 5, 2019, 2:25 PM IST

ദില്ലി : 1947 ൽ ഇന്ത്യക്കൊപ്പം നിന്നത് തെറ്റായിപ്പോയെന്നും ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌തതോടെ ജമ്മു കശ്‌മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാകും. ഈ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും മെഹ്ബൂബ മുഫ്‌തി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബ ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരില്‍ ഇന്നലെ വീട്ടുതടങ്കലിലാക്കിയ പ്രമുഖരിൽ ഒരാളാണ് മെഹബൂബ മുഫ്‌തി. ജമ്മു കശ്‌മീരിലെ മുസ്‌ലീം ജനസംഖ്യാശാസ്‌ത്രങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെന്നും സർക്കാരിന്‍റെ ഉദ്ദേശം വളരെ മോശമാണെന്നും അവർ പറഞ്ഞു.

നിലവിലെ രാഷ്‌ട്രപതിയുടെ ഉത്തരവനുസരിച്ച് നിയമസഭയില്ലാതെ ലഡാക്ക് കേന്ദ്രഭരണ പ്രദേശവും ജമ്മു കശ്‌മീർ ഒരു അസംബ്ലി ഉള്ള കേന്ദ്രഭരണ പ്രദേശവും ആയിരിക്കും. രണ്ട് ലെഫ്റ്റനന്‍റ് ഗവർണർമാർ ഉണ്ടാകും.

ABOUT THE AUTHOR

...view details