ന്യൂഡൽഹി:പാകിസ്ഥാൻ ഹൈക്കമ്മിഷന് സമീപം സിഖ് സമുദായ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾക്കും ഖാലിസ്ഥാൻ റഫറണ്ടം 2020ന് പിന്തുണ നൽകിയതിനും ചാര ഏജൻസിയായ ഐഎസ്‌ഐയ്‌ക്കെതിരെയാണ് പ്രതിഷേധം നടത്തിയത്. ജാഗ് അസാര ഗുരു ഒട്ടിന്‍റെ അന്താരാഷ്ട്ര പ്രസിഡന്‍റ് സർദാർ മഞ്ജിത് സിങ് ജി.കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്ഥാൻ ഹൈക്കമ്മിഷന് സമീപം സിഖ് സമുദായ പ്രവർത്തകർ പ്രതിഷേധിച്ചു - പ്രോ ഖാലിസ്ഥാൻ
ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾക്കും ഖാലിസ്ഥാൻ റഫറണ്ടം 2020ന് പിന്തുണ നൽകിയതിനുമാണ് ഐഎസ്‌ഐയ്‌ക്കെതിരെ സിഖ് സമുദായ അംഗങ്ങൾ പ്രതിഷേധിച്ചത്.
പാകിസ്ഥാൻ ഹൈക്കമ്മിഷന് സമീപം സിഖ് സമുദായ പ്രവർത്തകർ പ്രതിഷേധിച്ചു
50-60 പ്രതിഷേധക്കാർ പങ്കെടുത്തെന്നും പ്രതിഷേധക്കാർ ഐഎസ്‌ഐ നിലപാടിനെ എതിർത്ത് മുദ്രാവാക്യം വിളിച്ചെന്നും പൊലീസ് അറിയിച്ചു. സിഖുകാർക്ക് പ്രത്യേക ദേശം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന എസ്എഫ്ജെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്