കേരളം

kerala

ETV Bharat / bharat

കൊവിഷീൽഡ്; റിപ്പോർട്ട് സമർപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിർദേശം - കൊവിഷീൽഡ്

വാക്സിൻ പരീക്ഷണം യുകെ നിർത്തിവെച്ചിട്ടും കൊവിഡ് -19 വാക്സിൻ കാൻഡിഡേറ്റിന്‍റെ ക്ലിനിക്കൽ പരീക്ഷണവുമായി മുന്നോട്ട് പോകാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ എസ്‌ഐ‌ഐക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Serum Institute of India  Drug Controller General of India  SII asked to submit approvals from DSMB  Coronavirus crisis  Coronavirus pandemic  Coronavirus scare  കൊവിഷീൽഡ്  റിപ്പോർട്ട് സമർപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിർദേശം
കൊവിഷീൽഡ്

By

Published : Sep 12, 2020, 8:25 PM IST

ന്യൂഡൽഹി: ഇന്ത്യയിലെയും യുകെയിലെയും ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡുകളിൽ (ഡിഎസ്എംബി) നിന്നുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (എസ്‌സി‌ഐ) സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു.

വാക്സിൻ പരീക്ഷണം യുകെ നിർത്തിവെച്ചിട്ടും കൊവിഡ് -19 വാക്സിൻ കാൻഡിഡേറ്റിന്‍റെ ക്ലിനിക്കൽ പരീക്ഷണവുമായി മുന്നോട്ട് പോകാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ എസ്‌ഐ‌ഐക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഇക്കാരണത്താൽ കോവിഷീൽഡിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് എസ്‌ഐ‌ഐക്ക് നൽകിയ അനുമതി എന്തുകൊണ്ട് സസ്പെൻഡ് ചെയ്തു കൂടായെന്നും ഡി‌സി‌ജി‌ഐ ഇൻസ്റ്റിറ്റ്യൂട്ടിനോട് ചോദിച്ചു. ഇതേതുടർന്ന്, ഡിസിജിഐയുടെ അനുമതി ലഭിക്കുന്നതുവരെ പരീക്ഷണങ്ങൾ എസ്‌ഐ‌ഐ വ്യാഴാഴ്ച ഔദ്യോഗികമായി നിർത്തിവച്ചു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രാസെനെക്കയുടെയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ പങ്കാളിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ABOUT THE AUTHOR

...view details