കേരളം

kerala

ETV Bharat / bharat

പാവപ്പെട്ടവർക്കായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യ - ലോക്‌ഡൗൺ

അടിസ്ഥാന മേഖലയിലുള്ളവരെ ലോക്‌ഡൗൺ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവർക്കായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്നും കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Siddaramaiah  Karnataka CM  COVID-19  special package to help working class  Chief Minister Yediyurappa  കർണാടക  സിദ്ധരാമയ്യ  കൊവിഡ്  കൊറോണ  ലോക്‌ഡൗൺ  സ്പെഷ്യൽ പാക്കേജ്
പാവപ്പെട്ടവർക്കായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യ

By

Published : Apr 6, 2020, 2:39 PM IST

ബെംഗളുരു: ലോക്‌ഡൗണിനെ തുടർന്ന് ജീവിതം ദുരിതത്തിലായ കർഷകർ, തൊഴിലാളികൾ തുടങ്ങിയവർക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സിദ്ധരാമയ്യ സ്പെഷ്യൽ പാക്കേജ് ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പാക്കേജിനായുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ദിരാ കാന്‍റീൻ വഴി ലഭ്യമാക്കുന്ന സൗജന്യ ഭക്ഷണം നിർത്തലാക്കാനുള്ള തീരുമാനത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

ABOUT THE AUTHOR

...view details