ബെംഗളൂരു:സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി (ഇഡബ്ല്യുഎസ്) പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ .ഓട്ടോ, ടാക്സി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകളുമായി സിദ്ധരാമയ്യ ചർച്ച നടത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സിദ്ധരാമയ്യ
നിർദ്ദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, ഈ പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ദിവസ വേതനത്തിന് പണിയെടുക്കുന്ന നിരവധിയാളുകൾ കഷ്ടത ആനുഭവിക്കുകയാണെന്നും സര്‍ക്കാർ അവരെ സഹായിക്കണമെന്നും നിർദ്ദേശങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, ഈ പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യണമെന്ന് താൻ പല തവണ സർക്കരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 15 മുതൽ 20 കോടി വരെ തുകയാണ് ആകെ ചിലവ് വരികയെന്നും ആദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന നിയോജകമണ്ഡലങ്ങളിൽ മാത്രമാണ് നിലവിൽ ഭക്ഷണ പാക്കറ്റുകൾ ലഭിക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.