മുംബൈ: മഹാരാഷ്‌ട്രയില്‍ ബി.ജെ.പി വാഗ്‌ദാനം ചെയ്‌ത ഉപമുഖ്യമന്ത്രി പദം ശിവസേന സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയും റെവല്യൂഷണറി പാര്‍ട്ടി ഓഫ് ഇന്ത്യാ നേതാവുമായി റാംദാസ് അഥവാലേ. ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ട അഥവാലേ അഞ്ച് വര്‍ഷത്തേക്ക് ഉപമുഖ്യമന്ത്രിയാകാനുള്ള അവസരം ശിവസേന ഉപയോഗിക്കണമെന്നും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്നും കൂട്ടിച്ചേർത്തു.
ശിവസേന ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി റാംദാസ് അഥവാലേ
രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഉപമുഖ്യമന്ത്രി പദമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ബി.ജെ.പി വ്യക്‌തമാക്കിയിരുന്നു
ശിവസേനയും ബി.ജെ.പിയും ഒന്നിച്ച് നില്‍ക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്‌തമാക്കുന്നതെന്നും അഥവാലെ പറഞ്ഞു. വിഷയം ഉടനെ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അഥവാലെ വരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് മികച്ച ഭരണമായിരിക്കും നടക്കുകയെന്ന് വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദിത്യ താക്കറേയ്‌ക്ക് ബി.ജെ.പി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തെങ്കിലും ശിവസേന അത് സ്വീകരിച്ചിട്ടില്ല. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ശിവസേനയുടെ ആവശ്യം.