പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ളകേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾക്കെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിന്മുന്നേ പാകിസ്ഥാനെ തിരിച്ചടിക്കണമെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാനെ തിരിച്ചടിക്കണമെന്ന് ശിവസേന - pulwama
ഇന്ത്യ ഒറ്റയ്ക്ക് പോരാടുകയാണ് വേണ്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സാമൂഹ്യ മാധ്യമങ്ങളിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്.
പാകിസ്ഥാനെ തിരിച്ചടിക്കാൻ മറ്റു രാജ്യങ്ങളുടെ സഹായം തേടരുത്. ഇന്ത്യ ഒറ്റയ്ക്ക് പോരാടുകയാണ് വേണ്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സാമൂഹ്യ മാധ്യമങ്ങളിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരം സോഷ്യൽ മീഡിയ യുദ്ധം അവസാനിക്കണമെന്നും ശിവസേന അഭിപ്രായപ്പെട്ടു.
ജവാന്മാരുടെ രക്തസാക്ഷിത്വം തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ആയുധമാക്കരുത്. അങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ ശത്രുക്കളെ നേരിടുമെന്നും ശിവസേന കൂട്ടിച്ചേർത്തു. പഠാൻകോട്ടിനും ഉറിക്കും ശേഷവും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് മാത്രമാണ് നൽകികൊണ്ടിരിക്കുന്നതെന്നും ശിവസേന വിമർശനമുന്നയിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാൻ ധാരണയുണ്ടായിരുന്നു.